തകർക്കുന്നത് ഭരണകർത്താക്കൾ

Monday 29 April 2024 12:36 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കുന്നത് കഴിവുകെട്ട ഭരണകർത്താക്കളും, ജനപ്രതിനിധികളുമാണെന്ന് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ആശുപത്രി വളപ്പിൽ സ്ഥലസൗകര്യവും കെട്ടിട സമുച്ചയങ്ങളുമുണ്ടായിട്ടും അവ കൃത്യമായും ജനോപകാരപ്രദമായും ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾക്ക് കഴിയുന്നില്ല. ഓരോ ഡിപ്പാർട്ട്മെന്റുകളും പോരായ്മകൾ മനസിലാക്കാനും അവ പരിഹരിക്കാനും സർക്കാർ വേണ്ടത്ര ജാഗ്രത കാണിക്കാത്തതും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് വഴിപ്പെടുന്നതുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ തകർച്ചയ്ക്ക് കാരണമെന്നും കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് ആരോപിച്ചു.

Advertisement
Advertisement