ജന്മദിനാഘോഷവും കൂട്ടായ്മയും

Monday 29 April 2024 12:43 AM IST

ചേർത്തല: പ്രശസ്ത വാസ്തു ശാസ്ത്ര പണ്ഡിതനും കേരളത്തിലെമ്പാടുമായി നിരവധി ക്ഷേത്രങ്ങളുടെ സ്ഥപതിയുമായ തിരുവിഴ ഗോപാലനാചാരിയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് അഖില കേരളവിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ജന്മദിനാഘോഷം നടത്തി. മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷനായി. താലൂക്കിലെ പ്രധാന സ്ഥപതിമാരുടെ കൂട്ടായ്മയും നടന്നു. എ.കെ.വി.എം.എസ് സംസ്ഥാന ഡയറക്ടർ ബോർഡംഗം സി.പി പുരുഷോത്തമൻ ആചാരി,തിരുവിഴ ശിവാനന്ദൻ,എൻ.പി.രാജേന്ദ്രൻ ആചാരി,എം.പി.അജിത്ത് കുമാർ,പി.ചന്ദ്രൻ,എ.ആർ. ബാബു,ജയ രാധാകൃഷ്ണൻ,പ്രകാശൻ, അംബുജം,സരസമ്മ, എ.വി.ചന്ദ്രൻ,കർമ്മാലയം മോഹനൻ,സി.ഡി സന്തോഷ്, ബാലചന്ദ്രൻ, തങ്കച്ചൻ നിലാശ്ശേരി,എം.എസ് കൃഷ്ണൻകുട്ടി, പി.ചന്ദ്രബോസ്,ടി.കെ.സുന്ദരരാജൻ,എസ്.രാജീവ്,എസ്.വിജയൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement