ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ പുറത്ത്,​ എൻ ഡി എ സഖ്യത്ത പ്രതിരോധത്തിലാക്കി സെക്‌സ് ടേപ്പ് വിവാദം

Sunday 28 April 2024 9:46 PM IST

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോകൾ പുറത്തുവന്നത് എൻ.ഡി.എ സഖ്യത്തെ പ്രതിരോധത്തിലാക്കി. പ്രജ്വൽ രാജ്യം വിട്ടെന്നും ജർമ്മനിയിലാണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

അതേസമയം ​​​ ​വീ​ഡി​യോ​ക​ൾ​ ​മോ​ർ​ഫ് ​ചെ​യ​താ​ണെ​ന്നാ​ണ് ​ജെ.​ഡി.​എ​സി​ന്റെ​ ​വാ​ദം.​ ​ഇ​തി​നി​ടെ​ ​വീ​ഡി​യോ​ ​വ്യാ​ജ​മാ​ണെ​ന്നും​ ​മോ​ർ​ഫ് ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും​ ​കാ​ട്ടി​ ​പ്ര​ജ്വ​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ത​ന്റെ​ ​പ്ര​തി​ച്ഛാ​യ​ ​ത​ക​ർ​ക്കാ​നും​ ​വോ​ട്ട​ർ​മാ​രു​ടെ​ ​മ​ന​സു​ ​മാ​റ്റാ​നു​മാ​ണ് ​വീ​ഡി​യോ​ ​മോ​ർ​ഫ് ​ചെ​യ്ത് ​പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.

സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​പാ​ർ​ട്ടി​ക്ക് ​ഇ​തു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന് ​പ്ര​ജ്വ​ലി​ന്റെ​ ​പി​തൃ​സ​ഹോ​ദ​ര​നും​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​എ​ച്ച്.​ഡി.​ ​കു​മാ​ര​സ്വാ​മി​ ​വ്യ​ക്ത​മാ​ക്കി.​ ​പ്ര​ജ്വ​ൽ​ ​രാ​ജ്യം​ ​വി​ട്ടെ​ങ്കി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​അ​ദ്ദേ​ഹ​ത്തെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രു​മെ​ന്നും​ ​കു​മാ​ര​സ്വാ​മി​ ​വ്യ​ക്ത​മാ​ക്കി. ​ ​ദേ​വ​ഗൗ​ഡ​യു​ടെ​ ​മ​ക​ൻ​ ​എ​ച്ച്.​ഡി.​രേ​വ​ണ്ണ​യു​ടെ​ ​മ​ക​നാ​ണ് ​പ്ര​ജ്വ​ൽ​ ​രേ​വ​ണ്ണ.

ക​ർ​ണാ​ട​ക​യി​ലെ​ ​ഹാ​സ​ൻ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ 26​നു​ ​ര​ണ്ടു​ദി​വ​സം​ ​മു​ൻ​പാ​ണ് ​പ്ര​ജ്വ​ലി​ന്റേ​തെ​ന്ന​ ​പേ​രി​ൽ​ ​അ​ശ്ലീ​ല​ ​വി​ഡി​യോ​ക​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​ത്.​ 25​ന് ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​ക​ർ​ണാ​ട​ക​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ​യോ​ട് ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​വോ​ട്ടെ​ടു​പ്പി​നു​ ​പി​റ്റേ​ന്നാ​ണ് ​സി​ദ്ധ​രാ​മ​യ്യ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ക്കു​ക​യും​ ​ചെ​യ്തു. ഹാ​സ​നി​ലെ​ ​സി​റ്റിം​ഗ് ​എം.​പി​യാ​ണ് 33​കാ​ര​നാ​യ​ ​പ്ര​ജ്വ​ൽ​ .​ 2019​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ​പ്ര​ജ്വ​ൽ​ ​ആ​ദ്യ​മാ​യി​ ​ജ​യി​ച്ച​ത്.​ 2004​ ​മു​ത​ൽ​ 2019​ ​വ​രെ​ ​എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ​ ​മ​ണ്ഡ​ല​മാ​യി​രു​ന്നു​ ​ഹാ​സ​ൻ.

Advertisement
Advertisement