പണം അടയ്ക്കുന്നതിൽ തടസമില്ല

Monday 29 April 2024 1:16 AM IST

അമ്പലപ്പുഴ: വില്ലേജ് ഓഫീസുകളിൽ കരം അടയ്ക്കുന്നത് ഉൾപ്പടെയുള്ള പല സേവനങ്ങൾക്കും നേരിട്ട് പണം സ്വീകരിക്കുന്നില്ല. എ.ടി.എം കാർഡ് വേണമെന്നാണ് അധികൃതർ പറയുന്നത്. ഇതിനെതിരെ പൊതുപ്രവർത്തകനായ കാക്കാഴം സ്വദേശി എ നസീർ താഴ്ച്ചയിൽ നൽകിയ വിവരാകാശത്തിന് നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും 2018 മാർച്ച് മുതലാണ് ഓൺലൈൻ പേമെന്റ് സംവിധാനം തുടങ്ങിയതെന്നും ക്യാഷ് നേരിട്ട് അടക്കുന്നതിന് തടസമൊന്നും ഇല്ലെന്നാണ് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. പണം വാങ്ങിയാൽ അത് ട്രഷറിയിൽ അടക്കേണ്ടി വരുമെന്നുള്ളതുകൊണ്ടാണ് ജീവനക്കാർ പണം വാങ്ങാത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.

Advertisement
Advertisement