രണ്ട് യുവാക്കളെ വെട്ടിയ പ്രതി പിടിയിൽ

Monday 29 April 2024 1:15 AM IST

തളിപ്പറമ്പ്: യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരനിലയിൽ കൂവേരി മുണ്ടപ്പിലാവിലെ വി.വി സിജിത്ത്, കാട്ടാമ്പള്ളിയിലെ ശ്രീലേഷ് എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച കൂവേരി കാട്ടാമ്പള്ളി പാറക്കൽ ഹൗസിലെ പി. അക്ഷയയെ (20) തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്‌തു.

വെള്ളിയാഴ്ച രാത്രി എട്ടോടെ കൂവേരിക്കടവിലാണ് സംഭവം. സിജിത്തും ശ്രീലേഷും സുഹൃത്തായ കൂവേരി കാനപ്രത്ത് ഹൗസിലെ സൗരഭ് മധുവിന്റെ കൂടെ പോകുമ്പോൾ തടഞ്ഞുനിർത്തി വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇടതുകൈകൊണ്ട് തടഞ്ഞതിനാൽ കൈത്തണ്ടക്കും പുറത്തുമാണ് സജിത്തിന് പരിക്കേറ്റത്. ശ്രീലേഷിന്റെ വലതു കാൽമുട്ടിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

Advertisement
Advertisement