വാഗമൺ വരയാട്ട്മേട്ടിൽ റവന്യൂ വകുപ്പ്  സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി

Sunday 28 April 2024 10:58 PM IST

പീരുമേട്: വാഗമൺ വരയാട്ടുമേട്ടിൽ കൈയേറ്റം നടന്ന സ്ഥലത്ത് റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡ് കാണാനില്ല. കഴിഞ്ഞ 11നാണ് റവന്യു വകുപ്പ് ഇവിടെ ബോർഡ് സ്ഥാപിച്ചത്. സ്വകാര്യ വ്യക്തിക്കെതിരെ റവന്യു വകുപ്പ് കേസെടുത്തിരുന്നു. വാഗമൺ വില്ലേജിലെ സർവ്വേ നമ്പർ 185-ാം നമ്പർ ഭൂമിയിലാണ് കൈയേറ്റം നടന്നത്. പ്രദേശവാസിയായ പള്ളിവാതുക്കൽ വീട്ടിൽ തോമസിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെയാണ് സർക്കാർ ഭൂമി എന്ന് സ്ഥാപിച്ച ബോർഡ് കാണാതായത്.

Advertisement
Advertisement