കേജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Monday 29 April 2024 12:17 AM IST

ന്യൂഡൽഹി : മദ്യനയക്കേസിലെ അറസ്റ്റും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്രിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഹർജിയെ എതിർത്ത് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇ.ഡി, ഇതിന് ഒരു തെളിവും ഹാജരാക്കുന്നില്ലെന്ന് മറുപടിയായി കേജ്‌രിവാളും രേഖാമൂലം അറിയിച്ചിരുന്നു. ഒരു രൂപ പോലും ഇ.ഡി കണ്ടെടുത്തിട്ടില്ലെന്നും വ്യക്തമാക്കി.

 സോറന്റെ ഹർജിയും

ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ഇ.ഡി അറസ്റ്റിനെതിരെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജിയും ജസ്റ്രിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് ഇന്ന് പരിഗണിക്കും. ജാർഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരി 31നാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Advertisement
Advertisement