മഹാദേവ് ആപ്പ് കേസ്; നടൻ സാഹിൽ ഖാൻ അറസ്റ്റിൽ

Monday 29 April 2024 12:21 AM IST

മുംബയ്: മഹാദേവ് വാതുവയ്പ് ആപ്പ് കേസിൽ നടനും ബിസിനസ് സംരംഭകനുമായ സാഹിൽ ഖാൻ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ ജഗൽപൂരിൽനിന്ന് മുംബയ് പൊലീസ് അറസ്റ്ര് ചെയ്യുകയായിരുന്നു. ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് നടനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

മഹാദേവ് വാതുവയ്‌പ് ആപ്പ് ശൃംഖലയുടെ ഭാഗമായ 'ദ ലയൺ ബുക്ക് ആപ്പു"മായി നടന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുംബയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും. സ്റ്റൈൽ,​ എക്സ്‌ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഹിൽ ഖാൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർകൂടിയാണ്. 15,000 കോടിയോളം രൂപയുടെ തട്ടിപ്പാണ് കേസിൽ നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മഹാദേവ് ആപ്പിന്റെ ഉപ ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ഈയാഴ്ച നടി തമന്നയോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് അഭിനേതാക്കളായ രൺബീർ കപൂർ, കപിൽ ശർമ്മ, ശ്രദ്ധ കപൂർ എന്നിവർക്ക് സമൻസ് അയച്ചിരുന്നു.

ഛത്തീസ്ഗഢിലെ ചില സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവയ്‌പ് ആപ്പിന്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് എസ്‌.ഐ.ടി അന്വേഷണം നടത്തിവരികയാണ്. മഹാദേവ് ആപ്പിന്റെ ഉപ ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ഈയാഴ്ച നടി തമന്നയോട് ആവശ്യപ്പെട്ടിരുന്നു. ഫെയർപ്ലേ ബെറ്റിംഗ് ആപ്പിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് പ്രചാരണം നൽകിയതിന് മഹാരാഷ്ട്ര സൈബർ സെല്ലാണ് തമന്നയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement
Advertisement