'ശാരദാകുടീരം' ഉദ്ഘാടനം

Monday 29 April 2024 1:04 AM IST

പുറനാട്ടുകര: പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിൽ സന്ന്യാസിമാരുടെ താമസത്തിനായി പുതുതായി നിർമ്മിച്ച 'ശാരദാകുടീരം'എന്ന കെട്ടിടം രാമകൃഷ്ണമഠത്തിന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ്വാമി ബലഭദ്രാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മഠത്തിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷനായി. സ്വാമി രഘുരാമാനന്ദ, സ്വാമി നന്ദാത്മജാനന്ദ എന്നിവർ സംസാരിച്ചു. സ്വാമി വീരഭദ്രാനന്ദ, തിരുവല്ല രാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി നിർവിണാനന്ദ, കായംകുളം രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി തത്പുരുഷാനന്ദ, കൊയിലാണ്ടി രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി സുന്ദരാനന്ദ, തിരുവനന്തപുരം രാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി മോക്ഷവ്രതാനന്ദ, കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം അദ്ധ്യക്ഷൻ സ്വാമി ശ്രീവിദ്യാനന്ദ എന്നിവർ പങ്കെടുത്തു. എം.ഡി.സോമശേഖരന്റെ നേതൃത്വത്തിൽ തൃശൂർ 'നാദബ്രഹ്മ'ത്തിന്റെ ഭജന നടന്നു.

Advertisement
Advertisement