ബി.ജെ.പി മൂന്നാം സ്ഥാനത്താകും

Monday 29 April 2024 1:05 AM IST

തൃശൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളോട് തൊഴിലാളി വിഭാഗത്തിനുള്ള അതൃപ്തി ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാകുമെന്നും തൃശൂരിൽ മികച്ച വിജയം ഉണ്ടാകുമെന്നും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി വിലയിരുത്തി. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനും അഴിമതിയും എൽ.ഡി.എഫിന് തിരിച്ചടിയാകും. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് ഒല്ലൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. സോമൻ മൂത്രത്തിക്കര, വി.എ.ഷംസുദ്ദീൻ, ടി.എം.കൃഷ്ണൻ, കെ.എൻ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement