സമ്മർ ചെസ് ടൂർണമെന്റ് ഉദ്ഘാടനം

Monday 29 April 2024 1:07 AM IST

തൃശൂർ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സമ്മർ ചെസ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മിഷൻ അംഗം ശുഭ രാകേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷൻ കേരള ജില്ലാ പ്രസിഡന്റ് വി.ശശിധരൻ, സംഘാടക സമിതി രക്ഷാധികാരി കെ.എം.രവീന്ദ്രൻ, വൈസ് ചെയർമാൻ ഇ.എം.വിദുരർ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കൺവീനർ സാജു പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement