അദ്വൈത വേദാന്തം തന്നെയാണ് ശ്രീനാരായണ ദർശനവും : സ്വാമി ബ്രഹ്മസ്വരൂപാനന്ദ

Monday 29 April 2024 1:08 AM IST

തൃശൂർ : ശ്രീ ശങ്കരന്റെ അദൈ്വത വേദാന്തം തന്നെയാണ് ശ്രീനാരായണഗുരുദേവൻ പ്രചരിപ്പിച്ചതെന്ന് അമരിപ്പാടം ശ്രീ ഗുരു നാരായണ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ പറഞ്ഞു. ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മപരിഷത്തിന്റെ പ്രസക്തി ഏറി വരികയാണ്. കൂടുതൽ ആളുകളിലേക്ക് സനാതന ധർമ്മത്തിന്റെ സന്ദേശമെത്തിക്കാൻ സമ്മേളനത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവേകാനന്ദ സേവാശ്രമം അദ്ധ്യക്ഷൻ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു.

കെ.പി.കൊച്ചു കൃഷ്ണ ഗണകൻ സ്മാരക സംസ്‌കൃത പ്രചാരപുരസ്‌കാരം ഡോ.വിവേക് ഗുരുപദത്തിന് വിവേകാനന്ദ വേദിക് വിഷൻ ഡയറക്ടർ ഡോ. എം.ലക്ഷ്മികുമാരി സമ്മാനിച്ചു. സ്വാമി മൃഡാനന്ദ സ്മാരക ആദ്ധ്യാത്മിക സേവാ പുരസ്‌കാരം ആർഷ വിദ്യാസമാജം ഡയറക്ടർ ആചാര്യ കെ.ആർ.മനോജിന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ സമ്മാനിച്ചു. സീമ ജാഗ്രത അഖിലേന്ത്യാ രക്ഷാധികാരി കെ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗൃഹ നിർമ്മാണ സഹായനിധിയുടെ സമർപ്പണം കാനാടിക്കാവ് മഠാധിപതി ഡോ.വിഷ്ണു ഭാരതീയ സ്വാമികൾ സേവാഭാരതി പ്രസിഡന്റ് ഷാബുമോഹന് നൽകി നിർവഹിച്ചു. സനാതന ധർമ്മപരിഷത്ത് രക്ഷാധികാരി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി സമ്മേളന സന്ദേശവും നൽകി. ജനറൽ കൺവീനർ കെയർ സതീശൻ, സുനിൽ മടവാക്കര തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement