രജത പൂർണ്ണിമ പുരസ്കാര സമർപ്പണം

Monday 29 April 2024 1:09 AM IST

ചേർപ്പ് : ഊരകത്തമ്മ തിരുവടിയുടെ സന്നിധിയിൽ ഇരുപത്തിയഞ്ചാണ്ട് മേള സപര്യ സമർപ്പിച്ച മേള പ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാർക്ക് ഊരകം ക്ഷേത്രകലാസ്വാദക വേദി മേളകലാതാരകം രജത പൂർണ്ണിമ പുരസ്‌കാരം സമർപ്പിച്ചു. ഇരിങ്ങാലക്കുട നടനകൈരളി നാട്യാചാര്യൻ വേണുജി ഉദ്ഘാടനം ചെയ്തു. കോരമ്പത്ത് ഗോപിനാഥൻ അദ്ധ്യക്ഷനായി. ഊരകത്ത് കലാ അവതരണങ്ങൾക്കായി ഗ്രാമഹൃദയം രംഗ ശാല നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഊരകം ക്ഷേത്രം രക്ഷാധികാരി ചെറുവത്തൂർ വാസുദേവൻ നമ്പൂതിരി ബഹുമതി സമർപ്പണം നടത്തി. പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, രാജീവ് മേനോൻ, വിനോദ് കണ്ടേങ്കാവിൽ , ചെറുശേരി കുട്ടൻ മാരാർ, ഉണ്ണിയംപുറത്ത് കൃഷ്ണാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement