ഇറാക്കിൽ സ്വവർഗരതി  ക്രിമിനൽ കുറ്റം: 15 വർഷം വരെ ജയിൽ ശിക്ഷ

Monday 29 April 2024 8:22 AM IST

ബാഗ്ദാദ്: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കിയുള്ള ബില്ല് പാസാക്കി ഇറാക്ക് പാർലമെന്റ്. ഇതോടെ രാജ്യത്ത് സ്വവർഗാനുരാഗികൾക്ക് 10 മുതൽ 15 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. നിയമപ്രകാരം ട്രാൻസ്‌ജെൻഡറുകൾക്ക് മൂന്ന് വർഷം വരെയും ജയിൽ ശിക്ഷ ലഭിക്കും. രാജ്യത്തെ മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സഹായിക്കുന്നതാണ് ഈ മാറ്റമെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ നീക്കം മനുഷ്യാവകാശങ്ങളെ തകർക്കുന്നതാണെന്ന് അവകാശ സംഘടനകൾ അറിയിച്ചു.

സ്വവർഗരതിയെയും ലൈംഗിക തൊഴിലിനെയും പ്രോത്സാഹിപ്പിക്കുന്നവർക്കും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർക്കും ജയിൽവാസമാണ് ശിക്ഷ. 1980കളിൽ പാസാക്കിയ കരട് ബില്ലിൽ സ്വവർഗാനുരാഗത്തിന് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. എന്നാൽ യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എതിർപ്പ് ശക്തമായതോടെ നീക്കം ഉപേക്ഷിച്ചു. ഈ ബില്ലിൽ ഭേദഗതി വരുത്തിയതാണ് ഇപ്പോൾ പാർലമെന്റ് അംഗീകരിച്ചിരിക്കുന്നത്.

Advertisement
Advertisement