1,000 അടി താഴ്ചയിലേക്ക് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

Monday 29 April 2024 8:22 AM IST

ന്യൂയോർക്ക്: യു.എസിൽ അലാസ്‌കയിലെ പർവതത്തിൽ നിന്ന് 1,000 അടി താഴ്ചയിലേക്ക് വീണ സ്ത്രീക്ക് ദാരുണാന്ത്യം. ന്യൂയോർക്കിൽ നിന്നുള്ള റോബി മീക്കസ് ( 52 ) എന്ന പർവതാരോഹകയാണ് മരിച്ചത്. ഡെനാലി നാഷണൽ പാർക്കിലെ 8,400 അടി ഉയരമുള്ള മൗണ്ട് ജോൺസൺ പർവതത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. റോബിക്ക് ഒപ്പമുണ്ടായിരുന്ന കാലിഫോർണിയ സ്വദേശിയായ പർവതാരോഹകയ്ക്ക് വീണ് ഗുരുതര പരിക്കേറ്റു. 30കാരിയായ യുവതിയെ മേഖലയിലുണ്ടായിരുന്ന മ​റ്റൊരു പർവ്വതാരോഹക സംഘമാണ് രക്ഷപെടുത്തിയത്. ഇവർ അറിയിച്ചത് പ്രകാരം അധികൃതർ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിനിടെ ശനിയാഴ്ച റോബിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Advertisement
Advertisement