ചൈനയിൽ ചുഴലിക്കാറ്റ്: 5 മരണം

Monday 29 April 2024 8:24 AM IST

ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഗ്വാങ്ഷൂ നഗരത്തിൽ ശക്തമായ ചുഴലിക്കാ​റ്റിൽ അഞ്ച് മരണം. 33 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ബൈയുൻ ജില്ലയിലായിരുന്നു സംഭവം. 141 ഓളം ഫാക്ടറികൾക്ക് കേടുപാടുണ്ട്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് 60,000ത്തിലേറെ പേരെ കഴിഞ്ഞയാഴ്ച ഇവിടെ മാറ്റിപ്പാർപ്പിച്ചിരുന്നു.

Advertisement
Advertisement