'മക്കൾക്ക് എന്നോട് താത്പര്യമില്ല' ആമിർ ഖാൻ

Saturday 04 May 2024 6:00 AM IST

മക്കളായ ജുുനൈദയും ഇറയും ആസാദും തന്നെ അനുസരിക്കാറില്ലെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. ഞാൻ പറയുന്നത് എന്റെ മക്കൾ കേൾക്കാറില്ല. നമ്മുടെ തലമുറ നടുവിൽ കുടുങ്ങിയതായി എനിക്ക് തോന്നാറുണ്ട്. കാരണം, ഞാൻ എന്റെ മാതാപിതാക്കൾ പറയുന്നതെല്ലാം അനുസരിക്കാറുണ്ടായിരുന്നു. മക്കൾ എന്നോട് താത്പര്യമില്ല. അവർ ഒരിക്കലും എന്റെ ഉപദേശം സ്വീകരിക്കാറില്ല. ഞാൻ എന്തെങ്കിലും ഉപദേശം നൽകാൻ ശ്രമിക്കുമ്പോൾ, അവർ അത് കേൾക്കാൻ താത്പര്യമില്ലാതെ കടന്നുപോകുന്നു.

എന്റെ സഹോദരങ്ങളും എന്റെ മക്കളെപ്പോലെയാണ്. അവരുടേതായ രീതിയിൽ കഴിവുള്ളവരാണ്. അവരും എന്റെ ഉപദേശം കേൾക്കാറില്ല. എല്ലാം വല്ലാത്ത ദുരവസ്ഥയാണ് ആമിർ ഖാന്റെ വാക്കുകൾ.അടുത്തിടെയാണ് ഇറ ഖാന്റെ വിവാഹം. ഇറയുടെ ഫിസിക്കൽ ട്രെയിനറായിരുന്നു വരൻ.

Advertisement
Advertisement