സ്പോർട്സ് കോമഡിയിൽ നസ്ളിനും ഗണപതിയും ലുക്മാനും

Saturday 04 May 2024 6:00 AM IST

നസ്ളിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് തുടക്കം. സ്പോർട്സ് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത്, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കാതൽ ദ കോർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനഘ രവി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലും തിളങ്ങിയിരുന്നു.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം പ്ലാൻ ബി മോഷൻ പിക് ചേഴ്സിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ്.

ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മു. രി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, കലാസംവിധാനം: ആഷിക്.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷംസുദ്ധീൻ മന്നാർകൊടി, വിഷാദ്.കെ.എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ.

Advertisement
Advertisement