ടോയ്‌ലറ്റില്‍ നിന്നും കേട്ട ശബ്ദത്തിന്റെ ഉടമയ്ക്ക് ഒമ്പതടി നീളം, വൈറലായി വീഡിയോ

Friday 03 May 2024 8:54 PM IST

മുംബയ്: ഷൂസിലും ഹെൽമറ്റിലും നിന്നുമെല്ലാം വിഷകരമായ ഇഴജന്തുക്കളെ കണ്ടെത്തിയ വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ടോയ്ലറ്റിനുള്ളിലെ ക്ലോസറ്റിൽ നിന്ന് പാമ്പിനെ കണ്ടെത്തിയ ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. ടോയ്ലറ്റിലെ ക്ലോസറ്റിൽ നിന്ന് ചീറ്റുന്ന ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്. എന്നാൽ അപ്പോൾ കണ്ട കാഴ്ച ആ യുവാവിന് വിശ്വസിക്കാനായില്ല. ഏകദേശം 10 അടി നീളമുള്ള ഒരു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.

ചേര പാമ്പിനെയാണ് കണ്ടെത്തിയതെന്നാണ് വിവരം. പാമ്പ് പിടുത്തക്കാർ വന്നാണ് പാമ്പിനെ പിടികൂടിയത്. ക്ലോസറ്റിൽ നിന്ന് പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. ഏകദേശം ഒമ്പത് മുതൽ പത്ത് അടി വരെ നീളമുണ്ടെന്നും വിഷമില്ലാത്ത പാമ്പാണെന്നും വീഡിയോയ്ക്ക് അടുക്കുറിപ്പായി കുറിച്ചിട്ടുണ്ട്. വീടിനുള്ളിലുള്ള ടോയ്ലറ്റിൽ നിന്നാണ് പാമ്പിനെ പിടികൂടുന്നത്.

പാമ്പ് ക്ലോസറ്റിൽ നിന്ന് ഇഴഞ്ഞ് വീട്ടിലെ റൂമിലേക്ക് പോകുന്നതും ഒരു യുവതി പാമ്പിനെ വാലിൽ പിടിച്ച് എടുത്ത് വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. ശേഷം യുവതി പാമ്പിനെ ഒരു ബാഗിൽ ഇടുന്നുണ്ട്. വീഡിയോയ്ക്ക് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ഇത് കണ്ടാൽ ടോയ്ലറ്റിൽ വരെ പോകാൻ പേടിയാകുന്നുവെന്നാണ് പലരുടെയും കമന്റ്. ചില പാമ്പിനെ പിടികൂടിയ യുവതിയെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.

A post shared by Shittu💎𓆗 (@sarpmitra_shitalkasar_official)

Advertisement
Advertisement