കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതി ഇൻസ്റ്റഗ്രാം താരം,​ ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന് ,​ നിർണായകവിവരങ്ങൾ പുറത്ത്

Friday 03 May 2024 9:50 PM IST

കൊച്ചി : കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയായ 22കാരിയെ ബലാ‌ത്സംഗത്തിനിരയാക്കിയ ആൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി.

അവിവാഹിതയായ യുവതി ആരിൽ നിന്ന് ഗ‌ർഭിണിയായി എന്നായിരുന്നു കൊലപാതക കേസിനൊപ്പം പൊലീസ് അന്വേഷിച്ചത്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാമിൽ യുവതി റീലുകൾ ചെയ്തിരുന്നു. അങ്ങനെയാണ് യു​വാ​വു​മാ​യി​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​ടെ​ പ​രി​ച​യ​ത്തി​ലാ​യ​ത്.​ യു​വ​തി​ക്കും​ ​നൃ​ത്ത​ത്തി​ൽ​ ​താ​ത്പ​ര്യ​മു​ണ്ട്.​ തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​യാ​ൾ​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​താ​മ​സി​ച്ചി​രു​ന്നു. എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി. യു​വ​തി​യു​ടെ​ ​ഫോ​ൺ​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​ആ​രോ​ഗ്യ​നി​ല​ ​മെ​ച്ച​പ്പെ​ട്ട​ശേ​ഷം​ ​മൊ​ഴി​ ​വീ​ണ്ടും​ ​രേ​ഖ​പ്പെ​ടു​ത്തും.

കു​ഞ്ഞി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം​ ​ക​ള​മ​ശേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി.​ ​പി​താ​വെ​ന്ന് ​പ​റ​യു​ന്ന​യാ​ൾ​ ​അ​റ​സ്റ്റി​ലാ​യാ​ൽ​ ​ഡി.​എ​ൻ.​എ​ ​ടെ​സ്റ്റ് ​ന​ട​ത്താ​നാ​യി​ ​കു​ഞ്ഞി​ന്റെ​ ​സ്പെ​സി​മ​ൻ​ ​ശേ​ഖ​രി​ക്കും. കൊ​ടും​പാ​ത​കം​ ​ചെ​യ്തി​ട്ടും​ ​ഒ​ന്നും​ ​അ​റി​യാ​ത്ത​തു​പോ​ലെ​യാ​ണ് ​വീ​ട്ടി​ൽ​ ​യു​വ​തി​ ​ചെ​ല​വ​ഴി​ച്ച​ത്.​ ​മ​റ്റ് ​തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ച്ചെ​ങ്കി​ലും​ ​കു​ളി​മു​റി​യി​ലെ​ ​ചോ​ര​പ്പാ​ടു​ക​ൾ​ ​മാ​യ്‌​ച്ചി​രു​ന്നി​ല്ല.

സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ​യു​വ​തി​യും​ ​മാ​താ​പി​താ​ക്ക​ളും​ ​പൊ​ലീ​സി​നോ​ട് ​ആ​ദ്യം​ ​പ​റ​ഞ്ഞ​ത്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​കു​റ്റം​ ​സ​മ്മ​തി​ച്ച​ ​യു​വ​തി​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​സ​ഹ​ക​രി​ക്കാ​മെ​ന്നും​ ​വ​നി​താ​ ​പൊ​ലീ​സി​നോ​ട് ​തു​റ​ന്നു​പ​റ​യാ​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​ശ്യാം​ ​സു​ന്ദ​റി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ ​ഇ​രു​ത്തി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ. എം.​എ​സ്‌​സി​ ​ബി​രു​ദ​ധാ​രി​യാ​ണ് ​പ്ര​തി.​ ​ബം​ഗ​ളൂ​രു​വി​ല​ട​ക്ക​മാ​യി​രു​ന്നു​ ​വി​ദ്യാ​ഭ്യാ​സം. ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നും​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​നും​ ​കേ​സെ​ടു​ത്തു.​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റോ​ട് ​ക​മ്മി​ഷ​നു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​ട്ടു​ണ്ട്.