കുടിവെള്ളം മുട്ടി 

Friday 03 May 2024 10:10 PM IST

കണ്ണൂർ: ജലനിധി പൈപ്പ് ലൈൻ വഴി ലഭിക്കുന്ന വെള്ളമാണ് പലയിടത്തും ആശ്രയം. എന്നാൽ ചിലയിടങ്ങളിൽ ജലനിധിയും നിലച്ച അവസ്ഥയാണ്. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ ഒട്ടുമിക്ക വീടുകളിലും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പണി പൂർത്തിയാകാത്തതിനാൽ വെള്ളം ലഭിക്കുന്നില്ല. ചില സമയങ്ങളിൽ വെള്ളം വരുന്നുണ്ടെങ്കിലും അത് ദുർഗന്ധം വമിക്കുന്ന അഴുക്ക് വെള്ളമാണെന്നും ജനങ്ങൾ പരാതി പറയുന്നു.കഴിഞ്ഞ ആഴ്ചകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ചൂടിന് യാതൊരു കുറവുമുണ്ടായിട്ടില്ല.


രോഗങ്ങളും വ്യാപകം

ചൂടിനൊപ്പം വേനൽക്കാല രോഗങ്ങളും വ്യാപിക്കുന്നുണ്ട്. തലവേദന, ചർമ്മത്തിലെ ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയക്ക് പട്ടിക നീളുകയാണ്. വെയിലേൽക്കപമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദി എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി പൊള്ളുന്നതനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും ഉപയോഗിക്കമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങളും വ്യാപകമാണ്.

Advertisement
Advertisement