രാഹുൽ റായ്ബറേലിയിലേക്ക്: യു.ഡി.എഫ് ക്യാമ്പ്  നിരാശയിൽ

Saturday 04 May 2024 1:45 AM IST

കൽപ്പറ്റ: റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് വയനാട്ടിലെ യു.ഡി.എഫ് ക്യാമ്പിനെ നിരാശയിലാക്കി. 2019ൽ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച രാഹുൽ ഗാന്ധി വീണ്ടും വയനാട് മണ്ഡലത്തിൽ ജനവിധി തേടിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. സോണിയാഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ രാഹുൽ വിജയിക്കാൻ സാദ്ധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ വയനാട് രാഹുൽ ഉപേക്ഷിക്കുമെന്നാണ് പ്രവർത്തകർ കരുതുന്നത്. വയനാടുമായി വൈകാരികമായ അടുപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ചശേഷമാണ് ജയസാദ്ധ്യത കൂടുതലുള്ള മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത്. രാഹുലിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നാൽ വിജയസാദ്ധ്യതയെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. 2019ൽ ഉത്തർപ്രദേശിലെ അമേഠിയിലും രാഹുൽഗാന്ധി മത്സരിച്ചിരുന്നു. അന്ന്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി. ആ പരാജയം മണത്താണ് സിറ്റിംഗ് എം.പി കൂടിയായ രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലം എന്ന നിലയ്ക്ക് വയനാട്ടിലേക്ക് വന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ബി.ജെ.പി ഉയർത്തിയത്. ലീഗിന്റെ പച്ച പതാകകൾ രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയിൽ കൂടുതലായി ഇടംനേടിയത് 2019 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചാരണ ആയുധമാക്കിയിരുന്നു. അതിനാൽ ഇത്തവണ പ്രചാരണത്തിൽ ലീഗിന്റെ കൊടി മാത്രമല്ല, സ്വന്തം പതാകയും കോൺഗ്രസ് ഉപയോഗിച്ചില്ല. കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ മുന്നണിയിലെ സി.പി. ഐ നേതാവ് ആനി രാജയെയാണ് രാഹുൽഗാന്ധി വയനാട്ടിൽ നേരിട്ടത്. എൽ.ഡി.എഫ് ശക്തമായ മത്സരം കാഴ്ചവച്ചതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

 രാ​ഹു​ലി​ന്റെ​ ​ര​ണ്ടാം​ ​മ​ത്സ​രം​ ​മു​ന്ന​ണി​യു​ടെ സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കും​:​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി

​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ര​ണ്ട് ​സീ​റ്റി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​സാ​ധാ​ര​ണ​ ​കാ​ര്യ​മാ​ണെ​ന്ന് ​മു​സ്ളിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ര​ണ്ട് ​സീ​റ്റി​ൽ​ ​മ​ത്സ​രി​ച്ചി​രു​ന്നു.​ ​രാ​ഹു​ലി​ന്റെ​ ​റാ​യ്ബ​റേ​ലി​യി​ലെ​ ​മ​ത്സ​രം​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​യു​ടെ​ ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ര​ണ്ട് ​സീ​റ്റി​ൽ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ലീ​ഗും​ ​മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.​ ​ഇ​ത് ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​മാ​ണ്.​ ​അ​തി​നെ​ ​ഇ​ട​തു​പ​ക്ഷം​ ​സ്വാ​ഗ​തം​ ​ചെ​യ്യ​ണം.​ ​മ​ത്സ​രി​ക്കു​ന്ന​ ​വി​വ​രം​ ​മ​റ​ച്ചു​വ​ച്ച് ​വ​യ​നാ​ടി​നെ​ ​രാ​ഹു​ൽ​ ​വ​ഞ്ചി​ച്ചു​വെ​ന്ന​ത് ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണ​മാ​ണ്.​ ​വ​യ​നാ​ട്ടി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കു​മെ​ന്ന് ​പ​റ​യു​ന്ന​വ​ർ​ ​രാ​ഹു​ൽ​ ​റാ​യ്ബ​റേ​ലി​യി​ലും​ ​ജ​യി​ക്കു​മെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​വ​യ​നാ​ട്ടി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ന്നാ​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​വ​ർ​ദ്ധി​ക്കു​മെ​ന്നും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.

 രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടേ​ത് വ​ഞ്ച​ന​:​ ​സി.​പി.​എം​

റാ​യ്ബ​റേ​ലി​യി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​വ​യ​നാ​ട്ടി​ലെ​ ​ജ​ന​ങ്ങ​ളോ​ട് ​കാ​ണി​ച്ച​ത് ​വ​ഞ്ച​ന​യാ​ണെ​ന്ന് ​സി.​പി.​എം​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ഗ​ഗാ​റി​ൻ.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​വ​യ​നാ​ട്ടി​ലെ​ ​ജ​ന​ങ്ങ​ളോ​ട് ​മാ​പ്പു​പ​റ​യു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പു​ത​ന്നെ​ ​ര​ണ്ടി​ട​ത്ത് ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​പ്ര​ഖ്യാ​പി​ച്ചാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​ത്.​ ​ഇ​ത്ത​വ​ണ​ ​കേ​ര​ള​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തു​വ​രെ​ ​മ​റ്റൊ​രി​ട​ത്ത് ​മ​ത്സ​രി​ക്കു​ന്ന​ത് ​മി​ണ്ടാ​തി​രു​ന്നു.​ ​വ​യ​നാ​ട്ടു​കാ​ർ​ ​വീ​ട്ടു​കാ​രെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​രാ​ഹു​ൽ​ ​ഇ​വി​ടെ​ ​മ​ത്സ​രി​ച്ച​ത്.​ ​രാ​ഹു​ൽ​ ​വ​യ​നാ​ട്ടി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു​ ​എ​ന്നാ​യി​രു​ന്നു​ ​ത​ങ്ങ​ളു​ടെ​ ​നി​ല​പാ​ട്.​ ​മ​ത്സ​രി​ക്കേ​ണ്ട​ത് ​അ​മേ​ഠി​യി​ലോ,​ ​റാ​യ്ബ​റേ​ലി​യി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​ഏ​തെ​ങ്കി​ലും​ ​മ​ണ്ഡ​ല​ത്തി​ലോ​ ​ആ​യി​രു​ന്നു.​ ​അ​താ​യി​രു​ന്നു​ ​ഇ​ന്ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​കാ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ ​രാ​ഷ്ട്രീ​യ​ ​മ​ര്യാ​ദ​യെ​ന്നും​ ​ഗ​ഗാ​റി​ൻ​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement