പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു,​ കപ്പൽ കസ്റ്റഡിയിൽ തുടരുമെന്ന് ഇറാൻ

Friday 03 May 2024 11:03 PM IST

ടെ​ഹ്റാ​ൻ​:​ പി​ടി​ച്ചെ​ടു​ത്ത​ ​ഇ​സ്ര​യേ​ൽ​ ​ക​പ്പ​ലി​ലെ​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​രെ​യും​ ​വി​ട്ട​യ​ച്ചതായി ഇ​റാ​ൻ.​ ​എ​ന്നാ​ൽ​ ​ക​പ്പ​ൽ​ ​ഇ​പ്പോ​ഴും​ ​ത​ങ്ങ​ളു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും​ ​ഇ​റാ​ൻ​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഹൊ​സൈ​ൻ​ ​അ​മീ​റ​ബ്ദു​ള്ളാ​ഹി​യാ​ൻ​ ​അ​റി​യി​ച്ചു.​ 17 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ​ 25​ ​ജീ​വ​നക്കാ​രാ​ണ് കപ്പലിൽ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ മലയാളിയായ ആൻ ടെസ്സ ജോസഫെന്ന ഏകവനിതാ ജീവനക്കാരിയെ ഏപ്രിൽ 18ന് തന്നെ ഇറാനിയൻ അധികൃതർ വിട്ടയച്ചിരുന്നു,​


മ​നു​ഷ്യ​ത്വ​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ​ജീ​വ​ന​ക്കാ​രെ​ ​മോ​ചി​പ്പി​ക്കു​ന്ന​തെ​ന്നും​ ​അ​വ​ർ​ക്കും​ ​ക​പ്പ​ലി​ന്റെ​ ​ക്യാ​പ്റ്റ​നും​ ​ത​ങ്ങ​ളു​ടെ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​മ​ട​ങ്ങാ​മെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.ആൻ ടെസ ജോസഫിന് പുറമേ രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്,​ പാലക്കാട് സ്വദേശി സുമേഷ്,​ വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാർ.

ഏ​പ്രി​ൽ​ 13​നാ​ണ് ​ഹോ​ർ​മൂ​സ് ​ക​ട​ലി​ടു​ക്കി​ൽ​ ​വ​ച്ച് ​എം.​ ​എ​സ്.​ ​സി​ ​ഏ​രീ​സ് ​എ​ന്ന​ ​ക​പ്പ​ൽ​ ​ഇ​റാ​ൻ​ ​സേ​ന​യാ​യ​ ​റ​വ​ല്യൂഷ​ണ​റി​ ​ഗാ​‌​ർ​ഡ്സ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ഇ​യാ​ൽ​ ​ഓ​ഫ​ർ​ ​എ​ന്ന​ ​ഇ​സ്ര​യേ​ൽ​ ​കോ​ടീ​ശ്വ​ര​ന്റെ​ ​ക​മ്പ​നി​യു​ടെ​ ​വ​ക​യാ​ണ് ​ക​പ്പ​ൽ.​ ​സി​റി​യ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ഡ​മാ​സ്ക​സി​ലെ​ ​ഇ​റാ​ൻ​ ​കോ​ൺ​സു​ലേ​റ്റ് ​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മി​ച്ച​തി​ന് ​പ്ര​തി​കാ​രം​ ​ചെ​യ്യു​മെ​ന്ന് ​ഇ​റാ​ൻ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ക​പ്പ​ൽ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​സു​പ്ര​ധാ​ന​മാ​യ​ ​ക​പ്പ​ൽ​പാ​ത​ ​അ​ട​യ്ക്കു​മെ​ന്ന് ​ഇ​റാ​ൻ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കു​ക​യും​ ​ചെ​യ്‌​തി​രു​ന്നു.
ഇ​പ്പോ​ൾ​ ​ഇ​റാ​ൻ​ ​സ​മു​ദ്രാ​തി​ർ​ത്തി​ക്കു​ള്ളി​ൽ​ ​ഇ​റാ​ന്റെ​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​ക​പ്പ​ലി​ന്റെ​ ​റ​ഡാ​ർ​ ​ഓ​ഫാ​ക്കി​ ​ഇ​ട്ടി​രി​ക്കുക​യാ​ണ്.

Advertisement
Advertisement