ചൈനയുടെ ചിറകിൽ പാക് പേടകം ചന്ദ്രനിലേക്ക്

Saturday 04 May 2024 6:59 AM IST

ഇസ്ലാമാബാദ്: ചന്ദ്രനിലേക്കുള്ള പാകിസ്ഥാന്റെ ആദ്യ ഉപഗ്രഹമായ ' ഐക്യൂബ് ഖമറി"നെ ചൈനയുടെ ലോംഗ് മാർച്ച് - 5 റോക്കറ്റിൽ വിക്ഷേപിച്ചു. ഇന്നലെ ഇന്ത്യൻ സമയം, ഉച്ചയ്ക്ക് 2.57ന് ഹയ്‌നാനിൽ നിന്ന് ചൈനയുടെ ' ചാങ്ങ് ഇ 6 ' ചാന്ദ്രദൗത്യവുമായി സംയോജിപ്പിച്ചായിരുന്നു വിക്ഷേപണം. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ടെക്നോളജിയാണ് ( ഐ.എസ്.ടി )​ ഐക്യൂബ് ഖമറിന് പിന്നിൽ.

ഐക്യൂബ് ഖമർ

 അഞ്ച് ദിവസത്തിനുള്ളിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും

 മൂന്ന് - ആറ് മാസം വരെ ചന്ദ്രനെ ഭ്രമണം ചെയ്യും

 ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തും

 രണ്ട് ഒപ്റ്റിക്കൽ ക്യാമറകൾ

ചാങ്ങ് ഇ 6

 ചൈനീസ് ചാന്ദ്ര പര്യവേക്ഷണ പദ്ധതിയിലെ 6-ാം ദൗത്യം

 ചന്ദ്രന്റെ വിദൂര വശത്തെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും

 ഉപരിതലത്തിൽ നിന്ന് 2 കിലോഗ്രാം സാമ്പിൾ ശേഖരിച്ച് 53 ദിവസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങും

Advertisement
Advertisement