ഏകദിന സാഹിത്യ ശില്പശാല 11 ന്

Sunday 05 May 2024 12:19 AM IST

കോട്ടയം : പരസ്പരം വായനക്കൂട്ടം മാസികയുടെയും, കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നവ എഴുത്തുകാർക്കായി 11 ന് പബ്ലിക് ലൈബ്രറി ഹാളിൽ കോട്ടയം സാഹിത്യോത്സവം എന്ന പേരിൽ ഏകദിന സാഹിത്യ ശില്പശാല നടത്തും. കഥാകൃത്തും തിരക്കഥാകൃത്തുമായ വിനു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.ബി.മനോജ്, പി.കെ.ജലജാമണി, എസ്.സരോജം എന്നിവർ ക്ലാസുകൾ നടത്തും. എഴുത്തുകാരായ അനിൽ കോനാട്ട്, രാജൻ താന്നിക്കൽ, രാധാകൃഷ്ണൻ കാര്യക്കുളം, ഏലിയാമ്മ കോര, ജി.രമണി അമ്മാൾ, സഹീറ എം എന്നിവരുമായി പരസ്പരം അസോസിയേറ്റ് എഡിറ്റർ കെ.എൻ.സുലോചനൻ സാഹിത്യ സംവാദം നടത്തും.

Advertisement
Advertisement