ടോക് സിക്; കരീന കപൂർ പിൻമാറി

Sunday 05 May 2024 6:00 AM IST

യഷ് നായകനാവുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിൽ നിന്ന് ബോളിവുഡ് താരം കരീന കപൂർ പിൻമാറി. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു കരീനയെ കാത്തിരുന്നത്. നേരത്തെ കരാർ ചെയ്ത സിനിമകളുടെ ഡേറ്റുകളും ടോക്സിക്കിന്റെ ഷെഡ്യൂളും ഒരേസമയം വന്നതോടെ കരീന പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇൗ വേഷത്തിലേക്ക് നയൻതാരയെ പരിഗണിക്കുന്നുണ്ട്. കിയര അദ്വാനിയാണ് നായിക. സായ് പല്ലവി, നവാസുദ്ദിൻ സിദ്ദിഖി, സംയുക്ത, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ താരനിരയിലുണ്ട്. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. 2022 ൽ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിനു ശേഷമുള്ള യഷിന്റെ ചിത്രമാണ് ടോക്സിക്. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിൽ 10ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Advertisement
Advertisement