കല്യാണം കഴിക്കട്ടെ ? തത്കാലം ഇങ്ങനെ മതിയെന്ന് സനുഷ

Sunday 05 May 2024 6:00 AM IST

ബാലതാരമായി സിനിമയിൽ എത്തി നായികയായി മാറിയ സനുഷ സന്തോഷ് ഇപ്പോൾ വെള്ളിത്തിരയിൽ അത്ര സജീവമല്ല. വിദേശത്തുള്ള സനുഷ ഇപ്പോൾ വണ്ണം അല്പം കൂടി പുതിയ ലുക്കിലാണ്. അതിനാൽ പലർക്കും മനസിലാകുന്നില്ലെന്ന് സമൂഹ മാധ്യമത്തിൽ സനുഷ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു ലഭിക്കുന്ന കമന്റുകൾ വ്യക്തമാക്കുന്നു. രൂക്ഷമായ ബോഡി ഷെയ്മിംഗ് സനുഷ നേരിടാറുണ്ട്. കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ച ആളോട് തത്കാലം ഇങ്ങനെ നടന്നാൽ മതിയെന്നാണ് സനുഷയുടെ മറുപടി. സ്നേഹം പങ്കുവച്ചുകൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്. മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും. സ്നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനസിനുള്ളിൽ സന്തോഷം കുടികൊള്ളും. കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിൽ സനുഷ കുറിച്ചു.

ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ് സെറ്റ് എന്ന ചിത്രമാണ് സനുഷയുടേതായി അവസാനം റിലീസ് ചെയ്തത്. ഉർവശി നായികയായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് സനുഷ അവതരിപ്പിച്ചത്.

Advertisement
Advertisement