സംഗീതസഭ ഭാരവാഹികൾ ചുമതലയേറ്റു

Saturday 04 May 2024 8:49 PM IST

ഇരിട്ടി: ഇരിട്ടി സംഗീതസഭ ഭാരവാഹികളുടെ സ്ഥാനാരോഹണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.ബിനീസ് ജോസഫ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മനോജ് അമ്മ, സി സുരേഷ് കുമാർ, ഡോ.ജി.ശിവരാമകൃഷ്ണൻ, പ്രകാശൻ പാർവണം, കെ.സുരേഷ് ബാബു, ഷാജി ജോസ് കുറ്റിയിൽ, കെ.സിജോസ്, സരിത പ്രകാശ് എന്നിവർ പ്രസംഗിച്ചു. സംഗീതസഭ ഗായക സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറി.ഭാരവാഹികൾ: മനോജ് അമ്മ (പ്രസിഡന്റ്), പ്രകാശൻ പാർവണം, കെ.സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാർ) സി.സുരേഷ് കുമാർ (സെക്രട്ടറി) ഷാജി ജോസ് കുറ്റിയിൽ, വി.പി.സതീശൻ (ജോയിന്റ് സെക്രട്ടറിമാർ) സരിത പ്രകാശ് (ട്രഷറർ)

Advertisement
Advertisement