ഹജ്ജ് കമ്മി​റ്റി പഠന ക്ലാസ്

Sunday 05 May 2024 12:50 AM IST

ആലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ് പുന്നപ്ര കുറവൻതോട് വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിംഗ്ഓർഗനൈസർ മുഹമ്മദ്‌ ജിഫ്രി അധ്യക്ഷത വഹിച്ചു. അലിക്കുഞ്ഞ് ആശാൻ, പി.എം.ബഷീറുദ്ദീൻ, അബ്ദുൽ റഷീദ്, നിഷാദ് പന്ത്രണ്ടിൽ, ജമാൽ പള്ളാത്തുരുത്തി, നിസാർ പാലയ്ക്കാപ്പള്ളി, നാസർ, ഹുസൈൻ തുടങ്ങി​യവർ സംസാരിച്ചു. എൻ.പി.സൈനുദ്ദീൻ ക്ലാസ് നയിച്ചു.

Advertisement
Advertisement