ഡോ.ത്രിവേദിയെ ആദരിച്ചു

Sunday 05 May 2024 12:51 AM IST

അമ്പലപ്പുഴ : കൊല്ലം അയത്തിൽ വി.വി.വി. എച്ച്. എസ്. എസിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന 'സ്വനിതം 2024' പരിപാടിയിൽ വെച്ച് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ക്യാപ്റ്റൻ ഉജ്ജ്വൽ സിംഗ് ത്രിവേദിയെ എൻ.കെ.പ്രേമചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ പുരുഷ ഹോസ്റ്റലുകളുടെ ചീഫ് വാർഡനായി പ്രവർത്തിക്കുന്ന ഡോ. ത്രിവേദി എം.ബി.ബി.എസ് പഠന കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. സൈനിക സേവന കാലത്ത് സിയാച്ചിൻ മേഖലകളിലടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement
Advertisement