കലാപരിശീലന ക്യാമ്പ്

Sunday 05 May 2024 12:54 AM IST

ആലപ്പുഴ : കേരള ലളിതകലാ അക്കാദമിയുടെ ദിശ ആർട്ട് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷണൽ ഔട്ട് റീച്ച് ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശ്ശൂർ ചിയ്യാരത്തുള്ള ഗ്രീൻ വയലൻസ് ​ സ്‌കൂൾ ഓഫ് ആർട്ട് ആർൻഡ് ലിറ്ററേച്ചർ എന്ന സ്ഥാപനവുമായി സഹകരിച്ച് 6, 7, 8 തീയതികളിൽ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ വെച്ച് കുട്ടികളുടെ കലാപരിശീലന ക്യാമ്പ് സംഘടിപ്പിക്കും.6ന് രാവിലെ 10 ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൃശ്ശൂർമേയർ എം.കെ. വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രീൻ വയലൻസ് ഡയറക്ടർ ഡോ. ഡി.ഷീല സ്വാഗതവും റോയ് പി. ജോസഫ് നന്ദിയും പറയും.

Advertisement
Advertisement