സ്കൂട്ടിയിൽ കടത്തിയ 54 കുപ്പി മാഹി മദ്യം പിടികൂടി

Saturday 04 May 2024 8:57 PM IST

തലശ്ശേരി:കതിരൂർ പൊട്ടൻപാറ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ സ്‌കൂട്ടിയിൽ കടത്താൻ ശ്രമിച്ച 54 കുപ്പി മാഹി മദ്യം കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് സ്‌കൂട്ടിയിൽ കോപ്പാലം ഭാഗത്തു നിന്നും കതിരൂർ ഭാഗത്തേക്ക് മൂന്നു കെയ്സുകളിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മദ്യം പിടികൂടിയത്. സംഭവത്തിൽ എരുവട്ടി സ്വദേശികളായ ഷിജു. സി. വി, നിഖിൽ. കെ എന്നിവരെ അറസ്റ്റുചെയ്തു.അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രമോദൻ, പി.ഷാജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു,സുബിൻ, എം.ബിനീഷ്,ജിജീഷ് ചെറുവായി,സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement