ടെന്നികോയ്റ്റ് ക്യാമ്പ് സമാപിച്ചു

Saturday 04 May 2024 8:59 PM IST

തൃക്കരിപ്പൂർ:ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷനും വലിയപറമ്പ് ഇടയിലെക്കാട് പ്രിയദർശിനി സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച അവധിക്കാല ടെന്നിക്കൊയ്റ്റ് പരിശീലന ക്യാമ്പിന്റെ സമാപനം അസോസിയേഷൻ ജില്ല രക്ഷാധികാരി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. പത്ത് വയസ് മുതൽ 18 വയസ് വരെയുള്ള 30 ൽപ്പരം വിദ്യാർത്ഥികളാണ് ഇടയിലക്കാട്ടിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. പി.ഹരികൃഷ്ണൻ എറണാകുളം, അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.വി.ബിജു, ദേശീയ താരം കെ.വർഷ എന്നിവരാണ് പരിശീലനം നൽകിയത്. അസോസിയേഷൻ ജില്ല പ്രസിഡന്റ് എം.രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. നിഷാന്ത് കുമാർ, റഫറീസ് ബോർഡ് കൺവീനർ കെ.അബ്ദുൾ ഷുക്കൂർ, അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.വി.ബിജു, പ്രിയദർശിനി സാംസ്കാരിക വേദി പ്രസിഡന്റ് എം.ലക്ഷ്മണൻ, ബാലൻ വലിയപറമ്പ്, പി.രാജൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement