വേനൽ ചിരാത് അവധിക്കാല ക്യാമ്പ്

Sunday 05 May 2024 1:36 AM IST

വെള്ളനാട്:വെളിയന്നൂർ ചാങ്ങ മൂഴി ബ്രദേഴ്സ് ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'വേനൽ ചിരാത് - 2024' എന്ന പേരിൽ ഇന്ന് വൈകിട്ട് 5ന് അവധിക്കാല ക്യാമ്പ് നടത്തും.ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം വൈകിട്ട് 5ന് കുളപ്പട ഗവ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ പ്രസിഡന്റ് സി.രാജാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.വിവിധ സാമൂഹ്യ- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.വൈകിട്ട് 6ന് പാവകളി. 7.30ന് നാടൻ പാട്ടുകളുടെ ആവിഷ്കാരം.9.30ന് ക്യാമ്പ് ഫയർ.

Advertisement
Advertisement