മഴക്കാല ശുചീകരണയോഗം

Sunday 05 May 2024 1:36 AM IST

പള്ളിക്കൽ: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മഴക്കാല പൂർവ ശുചീകരണ യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു.വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി അദ്ധ്യക്ഷനായി.മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു,വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഷീബ എസ്,ജനപ്രതിനിധികളായ നൂർജഹാൻ,രഘുത്തമൻ പി, സെക്രട്ടറി അൻവർ റഹ്മാൻ,ബ്ലോക്ക് പഞ്ചായത്തംഗം നിഹാസ്,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പത്മകുമാരി,വി.ഇ.ഒ ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ,സ്കൂൾ പ്രതിനിധികൾ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement