പൂഞ്ചിൽ ഭീകരാക്രമണം ; ഒരു സൈനികന് വീരമൃത്യു, 4 സൈനികർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Sunday 05 May 2024 4:02 AM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​ജ​മ്മു​ ​കാ​ശ്മീ​രി​ലെ​ ​പൂ​ഞ്ചി​ൽ​ ​വ്യോ​മ​സേ​ന​യു​ടെ​ ​​ര​ണ്ട് ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ഭീ​ക​ര​ർ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഒരു സൈനികൻ വീരമൃത്യു വരിച്ചു. നാലു പേർക്ക്

പ​രി​ക്കേ​റ്റു.​ ​ഇതിൽ ഒരാളുടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​ഉ​ധം​പൂ​രി​ലെ​ ​സൈ​നി​ക​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​വ്യോ​മ​മാ​ർ​ഗം​ ​മാ​റ്റി.
ഇ​ന്ന​ലെ​ ​വൈ​കി​​ട്ട് ​ആ​റി​ന് ​പൂ​ഞ്ചി​ലെ​ ​ ഷാ സി​ത്താർ ​മേ​ഖ​ല​യി​ലൂ​ടെ​ ​പോ​കു​മ്പോ​ഴാ​ണ് ​വ്യോമസേന വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ​നേ​രെ​ ​ഭീ​ക​ര​ർ​ ​തു​രു​തു​രാ​ ​വെ​ടി​യു​തി​ർ​ത്ത​ത്.​ ​ സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ട്ട​ ​ഭീ​ക​ര​ർ​ക്കാ​യി​ ​സു​ര​ക്ഷാ​സേ​ന​ ​തെ​ര​ച്ചി​ൽ​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​രാ​ഷ്ട്രീ​യ​ ​റൈ​ഫി​ൾ​സും​ ​ജ​മ്മു​കാ​ശ്മീ​ർ​ ​പൊ​ലീ​സും​ ​സം​യു​ക്ത​മാ​യാ​ണ് ​നീ​ക്ക​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​പൂ​ഞ്ചി​ൽ​ ​ആ​ക​മാ​നം​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി.

Advertisement
Advertisement