ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ

Sunday 05 May 2024 1:34 AM IST

മലയിൻകീഴ്: പേയാട് സ്വർണ മഹാൽ ജ്വല്ലറിയിൽ നിന്നും 46 പവന്റെ സ്വർണം മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരൻ തൃശൂർ നടത്തറ അയണിക്കുന്നത്തു(രുദ്രമാല ഭഗവതി ക്ഷേത്രത്തിന് സമീപം) ഹൗസിൽ കെ.കിരണിനെ

(30)വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 19 മുതൽ 25 വരെയുള്ള സ്റ്റോക്ക് എടുത്തപ്പോഴാണ് സ്വർണാഭരണങ്ങൾ കാണ്മാനില്ലെന്ന് അറിയുന്നത്. തുടർന്ന് ജ്വല്ലറി ഉടമ രാജേഷ്‌മോഹൻ ഏപ്രിൽ 27ന് പൊലീസിൽ പരാതി നൽകി. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം കിരൺ മുങ്ങിനടക്കുകയായിരുന്നു. പേരൂക്കട വഴയില ഭാഗത്ത് വാടകയ്ക്കാണ് കിരൺ താമസിച്ചിരുന്നത്. വിളപ്പിൽശാല സി.ഐ.പി.രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.സുരേന്ദ്രൻ, ഗ്രേഡ് എസ്.ഐ.ബൈജു, സി.പി.ഒ.സുനീഷ്, അഖിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ മാറനല്ലൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement