കരാത്തെ ക്യാമ്പിന് തുടക്കം

Saturday 04 May 2024 11:51 PM IST

തൃപ്രയാർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടി.എസ്.ജി.എ കരാത്തെ അക്കാഡമിയും കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷനും സംയുക്തമായി നടത്തുന്ന വേനൽ അവധി കരാത്തെ ക്യാമ്പിന്റെ ഉദ്ഘാടനം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ നിർവഹിച്ചു. ടി.എസ്.ജി.എ ജനറൽ സെക്രട്ടറി സി.ജി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മേയ് 4 മുതൽ 20 ദിവസമാണ് ക്യാമ്പ്. ട്രഷറർ ദില്ലി രത്‌നം, ഗോജുക്കാൻ ഇന്ത്യ വൈസ് പ്രസിഡന്റ് സെൻസായ് വി.എസ്.സുനിൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ സെൻസായ് കെ.എസ്.രാജീവ് , സാന്ദ്ര ഇ.ബി എന്നിവർ സംസാരിച്ചു. കരാത്തെ ഇന്ത്യ ഓർഗനൈസേഷൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കരാത്തെ ദൊ ഗോജുക്കാൻ ഇന്ത്യയുടെ വിദ്യാർത്ഥികളായ സാന്ദ്ര,ശബരിനാഥ്,നയന,അർമാൻ എന്നിവരെ ആദരിച്ചു.

Advertisement
Advertisement