വൈലോപ്പിള്ളി ജന്മവാർഷിക ദിനാചരണം 11ന്

Saturday 04 May 2024 11:53 PM IST

തൃശൂർ: വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കവി വൈലോപ്പിള്ളിയുടെ 113-ാം ജന്മവാർഷികദിനാചരണം 11ന് വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ കവി കെ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനാകും. വടക്കൻപാട്ടും വൈലോപ്പിള്ളിക്കവിതയും എന്ന വിഷയത്തിൽ ഡോ.കെ.വി.സജയ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30ന് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരമുണ്ടാകും. ജയന്തി ആഘോഷപരിപാടിയുടെ ഭാഗമായി 'അധികാര ഘടനയോടുള്ള സമീപനം വൈലോപ്പിള്ളിക്കവിതയിൽ' എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധമത്സര വിജയികളായ രതീഷ് ശങ്കരൻ (മലപ്പുറം), ഡോ.നിത്യ പി.വിശ്വം, (വർക്കല), പ്രവീൺ കെ.ടി (കാലിക്കറ്റ് സർവകലാശാല) എന്നിവർക്ക് പുരസ്‌കാരം നൽകും.

Advertisement
Advertisement