വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം: ടീ ടൈം അടുക്കള അടപ്പി​ച്ചു

Sunday 05 May 2024 1:54 AM IST

ആലുവ: കമ്പനിപ്പടിയിലെ ടീ ടൈം കടയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയി​ൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അടുക്കള സീൽ ചെയ്തു. കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കടയി​ൽ നി​ന്ന് മറ്റ് നാല് സ്ഥലങ്ങളിലേക്കും ചെറുകടികൾ വില്പനയ്ക്ക് നൽകുന്നുണ്ട്. അടുക്കളയിൽ ജോലി ചെയ്തിരുന്ന ആറ് അന്യസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് വ്യത്തിയില്ലാത്ത അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തിരുന്നത്. തുടർ നടപടികൾക്കായി ക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് ശുപാർശ നൽകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

Advertisement
Advertisement