അഴീക്കോട് ജന്മദിനാഘോഷം 11നും 12 നും

Sunday 05 May 2024 11:58 PM IST

തൃശൂർ: സുകുമാർ അഴീക്കോട് സ്മാരക സമിതിയുടെ നേതൃത്വത്തിൽ സുകുമാർ അഴീക്കോട് ജന്മദിനാഘോഷം തൃശൂർ പ്രസ് ക്ലബ് ഹാളിൽ 11, 12 തീയതികളിൽ നടക്കും. 11ന് രാവിലെ പത്തിന് അഴീക്കോട് സ്മാരക അഖിലകേരള പ്രസംഗമത്സരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 9.30ന് കേരള സാഹിത്യഅക്കാഡമി ചിത്രശാലയിൽ പുഷ്പാർച്ചന, 10.30ന് പ്രസ് ക്ലബ് ഹാളിൽ ജന്മദിനാഘോഷ സാംസ്‌കാരിക സമ്മേളനം പ്രൊഫ.എസ്.കെ.വസന്തൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ചെയർമാൻ കെ.രാജൻ തലോർ, ജയരാജ് വാര്യർ, സുനിൽ കൈതവളപ്പിൽ, ടി.വി.അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement