ഭാരതീയ ജ്ഞാന പരമ്പര: ദ്വിദിന ശില്പശാല

Sunday 05 May 2024 12:00 AM IST
sanskrit

തൃശൂർ: കേന്ദ്രീയ സംസ്‌കൃത സർവകലാശാല ഗുരുവായൂർ കാമ്പസിന്റെയും ശിക്ഷാ സംസ്‌കൃത ഉദ്യാന്യാസിന്റെയും ആഭിമുഖ്യത്തിൽ ഭാരതീയ ജ്ഞാന പരമ്പര എന്ന വിഷയത്തിൽ ദ്വിദിന ശിൽപ്പശാല നാളെയും മറ്റെന്നാളും പുറനാട്ടുകരയിലുള്ള കാമ്പസിൽ നടക്കുമെന്ന് ഡയറക്ടർ പ്രൊഫ.ശ്രീഗോവിന്ദ പാണ്ഡ പത്രസമ്മേളനത്തിൽ പറഞ്ഞു. ആറിന് രാവിലെ പത്തിന് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.കെ.ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിജ്ഞാനത്തിൽ കേരളീയ യോഗാദാനവും ഏഴിന് സംഗമഗ്രാമമാധവന്റെ സംഭാവനകളെ കുറിച്ചും ചർച്ച ചെയ്യും. ന്യൂഡൽഹിയിലെ കേന്ദ്ര സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ശ്രീനിവാസ വർക്കേഡി, പ്രൊഫ.കെ.ഗീതാകുമാരി, ഡോ.മോഹനൻ കുന്നുമേൽ തുടങ്ങിയവർ പങ്കെടുക്കും. അതുൽ കോത്താരി, എ.വിനോദ് എന്നിവർ ചർച്ചകൾക്കും ശിൽപ്പശാലയ്ക്കും നേതൃത്വം നൽകും. ഏഴിന് സമാപനത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എൻ.സി.ഇന്ദുചൂഡൻ മുഖ്യപ്രഭാഷണം നടത്തും.

Advertisement
Advertisement