തട്ടിപ്പ്: ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്ന്

Sunday 05 May 2024 12:01 AM IST

തൃശൂർ: കരുവന്നൂർ തട്ടിപ്പിന് സമാനമായ രീതിയിൽ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതിനാൽ ഭരണസമിതി പിരിച്ചുവിടണമെന്ന് ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ എം.വി.സുരേഷ് ആവശ്യപ്പെട്ടു. നിക്ഷേപകരെ വഞ്ചിച്ച് ബാങ്കിനെ തകർക്കുകയാണ് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി. കോടതി ഉത്തരവ് മാനിച്ച് അടിയന്തരമായി പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. 2013 മുതൽ 2018 വരെയുള്ള ഭരണ സമിതിയംഗങ്ങളാണ് തട്ടിപ്പ് നടത്തിയത്. റിക്‌സൺ പ്രിൻസ്, കെ.ആർ.രാമദാസ്, അമ്പിളി സതീശൻ തുടങ്ങി ഒമ്പത് പേർക്കെതിരെ ബാങ്ക് ജീവനക്കാരൻ ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ ഒല്ലൂർ പൊലീസിനോട് കേസെടുക്കാൻ തൃശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

Advertisement
Advertisement