ഉത്തരാഖണ്ഡിൽ വാഹനാപകടം; 5 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Sunday 05 May 2024 12:33 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഡെറാഡൂണിലെ ഐ.എം.എസ് കോളേജിലെ വിദ്യാർത്ഥികളായ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി ചികിത്സയിലാണ്.

മസൂറി-ഡെറാഡൂൺ റോഡിൽ പുലർച്ചെ അഞ്ചിനായിരുന്നു അപകടം.വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥി സംഘം.

വിദ്യാർത്ഥികളിൽ ഒരാൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം പ്രദേശത്തുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.

Advertisement
Advertisement