പുതിയ ബാച്ച്  ആരംഭിച്ചു

Sunday 05 May 2024 6:43 PM IST

തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പുതിയ ബാച്ചിന്റെ പരിശീലനം വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിച്ചു. പരിശീലന പരിപാടി മുൻ സന്തോഷ് ട്രോഫി താരം പി.എ. സലീംകുട്ടി ഉദ്ഘാടനം ചെയ്തു. കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗീസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബി, പ്രസിഡന്റ് ജോയി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള പരിശീലനം കിഡ്‌സ് പൂളിലും വനിതകൾക്കും, പുരുഷന്മാർക്കുമുള്ള പരിശീലനം പ്രധാന പൂളിലും ആരംഭിച്ചു .
പുതിയ ബാച്ചിന്റെ പരിശീലനം മേയ് 31ന് സമാപിക്കുമെന്ന്‌ സെക്രട്ടറി അലൻ ബേബി അറിയിച്ചു.

Advertisement
Advertisement