അഞ്ചുതെങ്ങ് ശാഖാ വാർഷിക സമ്മേളനവും കുടുംബ സംഗമവും
കടയ്ക്കാവൂർ: എസ്.എൻ.ഡി.പി യോഗം അഞ്ചുതെങ്ങ് ശാഖാ വാർഷിക സമ്മേളനവും കുടുംബ സംഗമവും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ചാറ്റർജി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സംഘടനാ സന്ദേശം നൽകി.
യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡന്റ് കീർത്തി കൃഷ്ണ, ശാഖാ യോഗം സെക്രട്ടറി മിനി എന്നിവർ സംസാരിച്ചു. ശാഖാ തലത്തിൽ വനിതാസംഘം മൈക്രോ ഫിനാൻസ് - കുടുംബ യൂണിറ്റുകൾ കൂടുതൽ രൂപീകരിക്കാനും അഞ്ചുതെങ്ങ് ശ്രീനാരായണ ഗുരുക്ഷേത്രമണ്ഡപത്തിൽ പ്രതിമാസ ചതയദിന കുടുംബസംഗമം ശക്തിപ്പെടുത്താനും വാർഷിക സമ്മേളനം തീരുമാനിച്ചു.
ചാറ്റർജി (പ്രസിഡന്റ്),മിനി(സെക്രട്ടറി),ഉഷ ചാറ്റർജി(വൈസ് പ്രസിഡന്റ്),മഞ്ചു(യൂണിയൻ പ്രതിനിധി),വിജയകുമാരി ജി.ഡി,സോണിയ, കരിഷ്മ,ചിത്ര,ബിബിൻ ചന്ദ്രപാൽ,പ്രഭ,അപർണശ്രീ,സൗമ്യ,വിജയകുമാരി.ബി,ഗൗരിലക്ഷ്മി,സൗരവ് എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളുമായി 15 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.