കൊല്ലം'സായ്' ജേതാക്കൾ

Monday 06 May 2024 12:25 AM IST
കൊല്ലം'സായ്'

തലശ്ശേരി: വി.ആർ. കൃഷ്ണയ്യർ നഗരസഭാ സ്റ്റേഡിയത്തിൽ ഒരാഴ്ചയായി നടന്ന 9-ാമത് സംസ്ഥാന സബ്ബ് ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻ ഷിപ്പിൽ 'സായി' കൊല്ലം ജേതാക്കളായി.ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് എറണാകുളം ജില്ലയെ പരാജയപ്പെടുത്തിയാണ് 'സായി 'കൊല്ലം കിരീടം ചൂടിയത്. തിരുവനന്തപുരം ജില്ലയും തിരുവനന്തപുരം ജി.വി.
രാജയും തമ്മിൽ നടന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിൽ സഡൻ ഡത്തിലൂടെ തിരുവനന്തപുരം ജില്ല വിജയികളായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തിരുവനന്തപുരം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ വിജയികൾക്കുള്ള ട്രോഫികളും താരങ്ങൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. കണ്ണൂർ ഹോക്കി പ്രസിഡന്റ് പി. ഹാഷിർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഹോക്കി സെക്രട്ടറി റോയ് റോബർട്ട് സ്വാഗതവും ടൂർണ്ണമെന്റ് ഡയറക്ടർ
സുധീർ കക്കറക്കൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement