വീട്ടമ്മയ്ക്ക് പരിക്ക് 

Sunday 05 May 2024 10:49 PM IST

മറയൂർ: പള്ളനാട്ടിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. മംഗളംപാറ സ്വദേശിനി പേരിമ്പം (62) നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന പേരിമ്പം ശുദ്ധജല ആവശ്യത്തിനായി പറമ്പിലെത്തിയപ്പോഴാണ് സംഭവം. കാട്ടുപോത്തിനെ കണ്ട് ഇടുങ്ങിയ വഴിയിലൂടെ ഓടിയപ്പോഴാണ് വീണ് പരിക്കേറ്റത് . പേരിമ്പത്തിന്റെ മൊബൈൽ ഉൾപ്പെടെ താഴെവീണുപൊട്ടി. അയൽക്കാരാണ് ഇയാളെ പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.

Advertisement
Advertisement