പുസ്തകപ്രകാശനവും കവിയരങ്ങും

Monday 06 May 2024 12:00 AM IST

വടക്കാഞ്ചേരി: ചരിത്ര സാഹിത്യകാരനും കഥാകൃത്തുമായ പ്രൊഫ.വി.പി. ജോൺസിന്റെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും കവിയരങ്ങും നടത്തി. സിനി-സീരിയൽ നടൻ നന്ദകിഷോർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റർ ഡയറക്ടർ പ്രൊഫ.പുന്നക്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നൂതന പരിപ്രേക്ഷ്യം, കോമാളിയുടെ തൊപ്പി, ആകാശ കുന്നിനുമപ്പുറത്ത് എന്നീ പുസ്തകങ്ങൾ യഥാക്രമം ഫ്രാങ്കോ ലൂയീസ്', ജോയ്മണ്ണൂർ, സി.ആർ.രാജൻ എന്നിവർ ആദ്യ പ്രതി ഡോ.പി.ഗീത, ഡോ.ബി.വിജയകുമാർ, പുഷ്പജ നാരായണൻ എന്നിവർക്കു നൽകി പ്രകാശനം ചെയ്തു. തുടർന്നു നടന്ന കവിയരങ്ങ് ഗാന രചയിതാവ് സി. രാമചന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു. അംബികാദേവി കൊട്ടേക്കാട്ട്, ഉണ്ണിക്കൃഷ്ണൻ പുലരി, ഗീത മേലേഴത്ത്, മിനി നാഥൻ, ഹവ്വ ടീച്ചർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ പുഷ്പജ നാരായണൻ, ഡേവീസ് കണ്ണമ്പുഴ, ടി.എൻ.നമ്പീശൻ എം.പീതാംബരൻ മാസ്റ്റർ, കുറ്റിപ്പുഴ രവി, കെ.പി. ആന്റണി, ഗ്രന്ഥകർത്താവ് പ്രൊഫ.വി.പി.ജോൺസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement