ഹോട്ടല്‍ തകര്‍ത്ത യുവാവ് അറസ്റ്റിൽ

Tuesday 07 May 2024 12:14 AM IST

കറുകച്ചാൽ : ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടൽ അടിച്ചു തകർത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്ന് ഭാഗത്ത് ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലാണ് സംഭവം. പാഴ്‌സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവതിയെ സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും, മേശയും, കസേരയും അടിച്ചുതകർത്തു.

Advertisement
Advertisement